പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തോട് നീതി പുലർത്തുന്ന ദൃശ്യങ്ങളുമായി വിനയൻ ചിത്രത്തിന്റെ ടീസർ. കലാസംവിധാനത്തിലും വേഷവിധാനത്തിലും ടീസറിലെ രംഗങ്ങൾ ചരിത്രത്തോട് ചേർന്ന് നിൽക്കുന്നതാണ്. ഗ്രാഫിക്സിനെ അധികമായി ആശ്രയിക്കാതെയുള്ള ചിത്രീകരണത്തിന്റെ മികവ് ടീസറിലും കാണാം. ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്. ചരിത്രകാരൻമാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. കഥാപാത്രത്തിനായി സിജു വിൽസൺ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.
ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമാണം. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ.