ഹ്രസ്വചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി നടി ഭാവന. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. മാധ്യമ പ്രവര്‍ത്തകന്‍ എസ്.എന്‍. രജീഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് 'ദ സര്‍വൈവല്‍' എന്നാണ് പേരിട്ടിരിക്കുന്നത്. മൈക്രോ ചെക്ക് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറിലുള്ളത്. പഞ്ച് ചെയ്യുന്ന ഭാവനയെയാണ് ടീസറിൽ കാണാനാകുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.