rabickuth

വിജയ് ചിത്രം ബീസ്റ്റിലെ ട്രെൻഡിങ് പാട്ട് അറബിക് കുത്തിന്റെ വിഡിയോ പതിപ്പ് പുറത്തിറങ്ങി. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അരക്കോടിയോളം പ്രേക്ഷകരെയാണ് പാട്ട് സ്വന്തമാക്കിയത്. വിജയ്‌യുടെ കിടിലൻ ചുവടുകളാണ് പാട്ടിന്റെ മുഖ്യ ആകർഷണം. 

ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ പാട്ട് തരംഗമായിരുന്നു. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനമാണിത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ഗാനം ആലപിച്ചു. നടൻ ശിവകാർത്തികേയൻ ആണ് പാട്ടിനു വരികൾ കുറിച്ചത്.

 

വിജയ്ക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ബീസ്റ്റ്’. പൂജ ഹെഗ്‌ഡെയാണു നായിക.