അഭിലാഷ് പിള്ള മൂന്നുസിനിമകള്‍ക്കാണ് ഇതുവരെ തിരക്കഥയെഴുതിയത്. മലയാളത്തില്‍ വൈശാഖിന്റെ നൈറ്റ് ഡ്രൈവിനും പത്മകുമാറിന്റെ പത്താംവളവിനും. തമിഴില്‍ കഡാവര്‍ എന്ന ചിത്രത്തിനും. മൂന്നുസിനിമകളുടെയും സംഗീതസംവിധായകന്‍ ജോസഫിലൂടെ മലയാളിക്ക് സുപരിചിതനായ രഞ്ജിന്‍ രാജാണ്. ഇരുവരും സിനിമയില്‍മാത്രമല്ല ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ്. സിനിമയിലേക്ക് കടന്നുവന്നവഴിയിലുമുണ്ട് സാമ്യതകളേറെ. അതിനുമപ്പുറം അഭിലാഷിനെയും രഞ്ജിനെയും ചേര്‍ത്തുനിര്‍ത്തുന്നത് സംഗീതമാണ്. സിനിമയിലെത്തുംമുന്‍പെ നിരവധി സംഗീതക്കച്ചേരികള്‍ നടത്തിയിട്ടുണ്ട് അഭിലാഷ് പിള്ള. ജീവിതത്തിലുണ്ടായ ഒരു സങ്കടത്തെതുടര്‍ന്ന് പാട്ടുജീവിതം മതിയാക്കി തിരക്കഥാകൃത്തായി. സ്റ്റാര്‍ സിങര്‍ വേദിയില്‍ തിളങ്ങിയ രഞ്ജിന്‍ രാജിന്റെ കഥ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതേ വര്‍ഷം ആ പരിപാടിയില്‍നിന്ന് പിന്‍വാങ്ങിയ കഥ അഭിലാഷ് വെളിപ്പെടുത്തുന്നു. വിഡിയോ കാണാം: