Kang-Soo-Yeon

കൊറിയന്‍ സിനിമാ താരം കങ്‌സൂ-യോന്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 

 

ബാലനടിയായി സിനിമയിലെത്തിയതാണ് കങ്‌സൂ-യോന്‍. ദി സറോഗേറ്റ് വേവ് എന്ന സിനിമയിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് 1987 ല്‍ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും അവർ നേടിയിരുന്നു. 1989 ല്‍ 'കം കം കം അപ്‌വേര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മോക്‌സോ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 

 

ദി വുമണ്‍ ദാറ്റ് മാന്‍, ബെര്‍ലിന്‍ റിപ്പോര്‍ട്ട്, വെസ്‌റ്റേണ്‍ അവന്യൂ, ഓള്‍ ദാറ്റ് ഫാള്‍ ഹാസ് വിങ്‌സ്, ദി റോഡ് ടു റേസ് ട്രാക്ക്, ബ്ലൂ ഇന്‍ യു, റെയിന്‍ബോ ട്രൗട്ട്, ലേഡീസ് ഓഫ് ദി പാലസ്, റോസി ഡേയ്‌സ്, ഡീപ് സോറോ, ദി സര്‍ക്കിള്‍, ഹന്‍ജി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ജുങ്-ഇയിലാണ് കങ്‌സൂ-യോന്‍ അവസാനമായി അഭിനയിച്ചത്.