തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു മഞ്ജു വാര്യര്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍. 'തല 61' എന്ന താല്‍ക്കാലിക പേരിട്ട ചിത്രത്തിലാണ് മഞ്ജു നായികാ വേഷത്തില്‍ എത്തുന്നത്. അതേസമയം, സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. ബാങ്ക് കൊള്ളയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് ലഭിക്കുന്ന സൂചന. സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി അജിത്ത് പാലക്കാട് ആയുര്‍വേദ ചികിത്സക്കായി എത്തിയത് വാര്‍ത്തയായിരുന്നു. ഹൈദരബാദില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ മഞ്ജു ഭാഗമാകും. ഫിലിം അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്. എന്നാൽ അണിയറ പ്രവർത്തകർ ഒദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അജിത്തിനൊപ്പമുള്ള ബോണി കപൂറിന്‍റെ മൂന്നാമത്തെ ചിത്രമാണിത്. ബോളിവുഡ് ചിത്രം പിങ്കിന്‍റെ തമിഴ് റീമേക്കായിരുന്ന നേര്‍കൊണ്ട പാര്‍വൈയിലാണ് എച്ച് വിനോദ്-ബോണി കപൂര്‍-അജിത് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ അസുരനാണ് മഞ്ജു ആദ്യ തമിഴ് ചിത്രം.