നുറുങ്ങു നുറുങ്ങു തമാശകളിലൂടെ ഗൗരവമുള്ള വിഷയം പറയുന്ന ‘കള്ളൻ ഡിസൂസ’ ഇനി മനോരമ മാക്സില്‍. സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നാളെയാണ് മനോരമ മാക്സില്‍ സംപ്രേഷണം ആരംഭിക്കുക. ദിലീഷ് പോത്തൻ, സുരഭിലക്ഷ്മി, ഹരീഷ് കണാരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ജിത്തു കെ ജയൻ സംവിധാനം ചെയ്ത് റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദാണ് സിനിമ നിർമ്മിക്കുന്നത്.
ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അരുൺ ചാലിലിന്റെ ക്യാമറ കഥയിലെ കാഴ്ചകളുടെ ഊർജ്ജം അതേപടി ഒപ്പിയെടുത്തതായി കാണാം. വളരെ ലളിതമായി രസകരമായി, ചടുലമായി മുന്നോട്ടു പോകുന്ന ഒരു ചിത്രം. തിയറ്ററില്‍ കയ്യടി നേടിയ ചിത്രം ഇനി മനോരമ മാക്സില്‍.