rajamouli-car

ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ കാർശേഖരത്തിലേക്ക് വോള്‍വോ XC40. ഏകദേശം 44.50 ലക്ഷം രൂപയാണ് XC40യുടെ വില. തോറിന്റെ ചുറ്റികയുടെ ആകൃതിയിലെ ഹെഡ്‌ലാംപുകളും കുത്തനെയുള്ള എല്‍ഇഡി ടെയ്ല്‍ ലൈറ്റുകളും ഈ എസ്​യുവിക്കുണ്ട്. സോഫ്റ്റ് ടച്ച് ലെതര്‍ സീറ്റുകളും പിയാനോ ബ്ലാക്ക് ഡാഷ്‌ബോര്‍ഡുമുള്ള വാഹനത്തില്‍ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഉള്ളത്. 

 

ഹാര്‍മണ്‍ കാര്‍ഡണ്‍ 14 സ്പീക്കറുള്ള 600 വാട്ടിന്റെ സൗണ്ട് സിസ്റ്റവും പനോരമിക് സണ്‍ റൂഫും വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവുമെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. സുരക്ഷയുടെ കാര്യത്തിലും ഈ മോഡലില്‍ വോള്‍വോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഏഴ് എയര്‍ബാഗുകളാണ് കാറിനുള്ളിലുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി ഒരുക്കിവച്ചിരിക്കുന്നത്. പാര്‍ക്ക് അസിസ്റ്റ്, ഡിസ്റ്റന്‍സ് അലര്‍ട്ട് എന്നിവയും XC40യിലുണ്ട്.

 

രാജമൗലിയുടെ ഏറ്റവും പുതിയ സിനിമയായ ആര്‍.ആര്‍.ആറും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പുതിയ സിനിമ ഇതുവരെ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. തെലുങ്കിലെ സൂപ്പര്‍താരം മഹേഷ് ബാബുവിനെ നായകനാക്കിയാണ് രാജമൗലിയുടെ പുതിയ സിനിമയെന്നാണ് സൂചനകള്