suraywb

 

മാതാപിതാക്കൾക്കു പിന്നാലെ ദേവും സിനിമയിലേക്കെന്ന് സൂചന. സൂര്യ–ജ്യോതിക ദമ്പതികളുടെ മകനാണ് ദേവ്. സംവിധായകൻ പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംവിധായകൻ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതു പോലൊരു ഫോട്ടോയാണ് പ്രചരിക്കുന്നത്. ഇതോടെ ദേവ് സിനിമയിലേക്കെന്ന രീതിയിൽ ചർച്ചയും സജീവമായി. എന്നാൽ ചിത്രത്തെക്കുറിച്ചോ ദേവിന്റെ അഭിനയപ്രവേശത്തെക്കുറിച്ചോ റിപ്പോർട്ടുകൾ വ്യക്തമല്ല.