sudev-mammootty
ഭീഷ്മപർവത്തിന്റെ പ്രമോഷനിടെ മമ്മൂക്ക ക്യാമറയിലെടുത്ത തന്റെ ഫോട്ടോസ് ചോദിക്കാൻ പേടിയാണെന്നു നടൻ സുദേവ് നായർ. ഇപ്പോഴും അദ്ദേഹത്തിന്റെ മുന്നിൽ അഭിനയിക്കുമ്പോൾ നെർവസ് ആകാറുണ്ട്. കൂടുതൽ തയ്യാറെടുപ്പ് നടത്തി പഠിച്ചിട്ടാണ് ഈ അവസ്ഥ താൻ മറികടക്കുന്നത്. വളരെ കൂളാണ് മമ്മൂക്ക. എല്ലാവരുടേയും ഊർജം കൂട്ടാൻ കഴിവുള്ള വ്യക്തി. അദ്ദേഹത്തൊടൊപ്പം ഒരു ദിവസം ഇടപഴുകിക്കഴിഞ്ഞാൽ നമ്മൾ തിരിച്ചു പോകുന്നത് വല്ലാത്തൊരു ചടുലതയോടെയായിരിക്കുമെന്നും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.