kgf-hit-super

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്  ഉള്‍പ്പെടെയുള്ള എല്ലാ ഭാഷയിലും സിനിമ കണ്ട് ഇറങ്ങിയവർ പറയുന്നു ‘സൂപ്പർ മാസ്..’. തെന്നിന്ത്യ ഇളക്കി മറിക്കുന്ന വരവ് വെറുതേ ആയില്ല എന്ന് സാരം. വിജയ് ചിത്രത്തിനൊപ്പം റിലീസിനെത്തിയിട്ടും കെജിഎഫ് വൻ തരംഗമാണ് ആദ്യ ദിനം തന്നെ തീർക്കുന്നത്.

റിലീസിങ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളുമായി റോക്കി ഭായ് തരംഗം ആവർത്തിക്കുന്നു. ആദ്യ ചിത്രത്തെക്കാൾ മികച്ചതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. യഷിനൊപ്പം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തിൽ കളം നിറയുന്നു. 

 

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരുന്ന ചിത്രമാണ് കെജഎഫ് 2. സംവിധാനം പ്രശാന്ത് നീൽ‌. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. യഷിനൊപ്പം സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.