ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഇന്ന് വിവാഹിതരാകുന്നു. മുംബൈ ചെമ്പൂരിലെ ആര്‍.കെ.ഹൗസിലാണ് വിവാഹം. വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ക്ഷണം. ഞായറാഴ്ചയാണ് വിവാഹ വിരുന്ന്. മുംബൈയിലെ ആര്‍.കെ.ഹൗസിലെ വാസ്തുവില്‍വച്ച് പഞ്ചാബി രീതിയിലാണ് വിവാഹം. പേസ്റ്റല്‍ ഷെയ്ഡുകളാണ് ചടങ്ങുകള്‍ക്ക് താര ജോഡി തിരഞ്ഞെടുത്തിരിക്കുന്നത്. സബ്യസാചിയും മനീഷ് മല്‍ഹോത്രയും രൂപകല്‍പന ചെയ്ത വസ്ത്രങ്ങളാണ് രണ്‍ബീറും ആലിയയും അണിയുക.
11ാം വയസില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്കിന്‍റെ ഓഡിഷനെത്തിയപ്പോഴാണ് ആലിയ രണ്‍ബീറിനെ ആദ്യം കാണുന്നത്. അന്ന് ബന്‍സാലിയുടെ സംവിധാനസഹായി ആയിരുന്നു രണ്‍ബീര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം 2017ല്‍ ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെ ഇരുവരും അടുക്കുന്നത്. പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ചെത്തി വിരാമമിട്ടു. സുഹൃദസംഗമങ്ങളും കുടുംബമേളകില്‍ ഇണപിരിയാത്ത താരജോഡികള്‍ ആരാധകരുടെ ആവേശമായി. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം.
ഇന്നലെ നടന്ന മെഹന്തി, സംഗീത് ചടങ്ങുകളില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.സംവിധായകന്‍ കരണ്‍ ജോഹറാണ് ആലിയ്ക്ക് ആദ്യം മൈലാഞ്ചി ചാര്‍ത്തിയത്. ആലിയയും രണ്‍ബീറും വിവാഹത്തിലൂടെ ഒന്നാകുമ്പോള്‍ അത് ബോളിവുഡിലെ എക്കാലത്തെയും വലിയ രണ്ട് സിനിമാകുടുംബങ്ങളുടെ കൂടിച്ചേര്‍ കൂടിയാണ്. സന്തോഷനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഋഷി കപ്പൂറിലെന്ന ദുഖം ബാക്കിയാകും. ഞായറാഴ്ച മുംബൈയിലെ താജ് മഹല്‍ പാലസിലാണ് വിവാഹ വിരുന്ന്. ഇരുവര്‍ക്കും സമ്മാനമായി സൂറത്തില്‍ നിന്നുള്ള ജ്വല്ലറി ഉടമ സ്വര്‍ണം പൂശിയ പൂച്ചെണ്ട് സമ്മാനിച്ചു.