mandana-kareemi

ബോളിവുഡിലെ പ്രശസ്ത സംവിധായകനിൽ നിന്നും ​ഗർഭിണിയായ ശേഷം നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന്  നടി മന്ദന കരീമി. കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയിലാണ് നടിയുെട ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.  ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിലാണ് ഗർഭിണിയാകാന്‍ ഒരുങ്ങിയതെന്നും അവസാനം സംവിധായകൻ ചതിക്കുകയുമായിരുന്നുവെന്ന് നടി പറയുന്നു.

 

 

‘ആദ്യ പങ്കാളിയായ ​ഗൗരവ് ​ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകർന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു ആ സംവിധായകൻ. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നൽകാമെന്നും ഞങ്ങളിരുവരും ചേർന്ന് പദ്ധതിയിട്ടതാണ്. എന്നാൽ ​ഗർഭിണിയായപ്പോൾ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.’–മന്ദന വെളിപ്പെടുത്തി.

 

മന്ദനയുടെ തുറന്നുപറച്ചിൽ അടങ്ങുന്ന പ്രമോ വിഡിയോ പരിപാടിയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വളരെ വികാരാധീനയായാണ് മന്ദന ഇക്കാര്യം തുറന്നുപറയുന്നത്.

 

ഇറാനിയൻ മോഡലായ നടി ‘റോയ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ബിഗ്ബോസ് ഒൻപതാം സീസണിൽ സെക്കൻഡ് റണ്ണർഅപ്പ് ആയിരുന്നു.