actorwb

വാഹനത്തിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കരുതെന്ന നിയമം പാലിക്കാത്തതിനെത്തുടർന്ന് നടൻ നാഗചൈതന്യയ്ക്ക് പിഴയിട്ട് പൊലിസ്.ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ചെക്ക്പോസ്റ്റിൽ വച്ചാണ് സംഭവം.  പിഴത്തുകയായ 715 രൂപ നൽകിയ താരം ഗ്ലാസ് ഒഴിവാക്കാമെന്ന ഉറപ്പും ട്രാഫിക് പൊലിസിനു നൽകി.

താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ആഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. മജിലി, മാനം, യാ മായാ ചേസവേ എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ