vimalaraman-05

ഏറെനാളത്തെ പ്രണയത്തിനൊടുവിൽ നടി വിമലാ രാമനും നടന്‍ വിനയ് റായ്‌യും വിവാഹിതരാകുന്നു. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ഇരുവരോടും അടുത്തവൃത്തങ്ങൾ പറഞ്ഞു.

 

പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമൻ അഭിനയരംഗത്തേക്ക് എത്തിയത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെത്തി. പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നായികയായി എത്തി. ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.

 

‘ഉന്നാലെ ഉന്നാലെ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി തിളങ്ങി. പിന്നീട് സിനിമയിൽ അവസരം കുറഞ്ഞു. തുപ്പരിവാലന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം വിനയ്‌യ്ക്ക് വഴിത്തിരിവായി. ശിവകാർത്തികേയൻ ചിത്രം ഡോക്ടറിലെയും വിനയ്‍യുടെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനായ എതിര്‍ക്കും തുനിന്തവനാണ് വിനയ്‌യുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.