orutheemovie

നവ്യാ നായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ ഇന്ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ഒരുത്തീ ടീം. പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമായി നല്‍കുന്നു. ആദ്യത്തെ മൂന്ന് ദിവസം മാത്രമാണ് ഈ ഓഫറുള്ളത്.

 

എസ് സുരേഷ് ബാബു  തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല തുടങ്ങിയവരും ചിത്രത്തിലുണ്ട്. കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്.