mammootty-branthan-new

TAGS

മമ്മൂട്ടി ചിത്രം ഭീഷ്മപർവം 100 കോടി കലക്ഷനിലേക്ക് അടുക്കുകയാണ്. തിയറ്ററുകളിൽ മൈക്കിളപ്പന്റെ ആറാട്ട് തുടരുമ്പോൾ കഥയും കഥപാത്രങ്ങളും സജീവചർച്ചയാണ്. ഇക്കൂട്ടത്തിൽ പ്രാന്തൻ കുര്യച്ചൻ ആരാണ് എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മൈക്കിളേട്ടൻ അറിഞ്ഞാൽ പ്രാന്തൻ കുര്യച്ചൻ വിചാരിച്ചാൽ പോലും രക്ഷപ്പെടുത്താൻ പറ്റില്ലെന്ന ഡയലോഗ് പടം ഇറങ്ങും മുൻപ് തന്നെ ഹിറ്റായിരുന്നു. ഇതാരാണ് ഈ പ്രാന്തൻ കുര്യച്ചൻ എന്ന ചോദ്യത്തിന് ഉത്തരം തേടി മട്ടാഞ്ചേരിയിലേക്ക് വന്നാൽ മതിയാകും. വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രാന്തൻ കുര്യച്ചന്റെ അടുത്തേക്ക് എല്ലാ മതക്കാരും എത്തും. ആവശ്യങ്ങളും സങ്കടങ്ങളും തുറന്നു പറയും. ചരിത്രത്തോടൊപ്പം ചേർന്ന് കിടക്കുന്ന പ്രാന്തൻ കുര്യച്ചന്റെ കഥ കാണാം. വിഡിയോ കാണാം.