mohanlal-mammooty-dileep

താരനിബിഢമായി സിദ്ദീഖിന്റെ മകൻ ഷഹീൻ സിദ്ദീഖിന്റെ വിവാഹറിസപ്ഷൻ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ നിരവധി സിനിമാതാരങ്ങൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. 

 

mohanlal-mammotty-siddique-image-845-440

സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെ ഷഹീൻ അഭിനയരംഗത്തെത്തിയിരുന്നു. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. റഷീന്‍, ഫര്‍ഹീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.ഡോക്ടര്‍ അമൃത ദാസ് ആണ് വധു.‌ തിരുവനന്തപുരം സ്വദേശിയായ സി. അമലാദാസിന്റെയും ലീമാദാസിന്റെയും മകളാണ് അമൃതാദാസ്. എറണാകുളം പത്തടിപാലത്തിലുള്ള കിന്റര്‍ ഹോസ്പിറ്റലിലാണ് അമൃത ജോലി ചെയ്യുന്നത്. 

 

ദിലീപ്, കാവ്യ മാധവൻ, നവ്യ നായർ, മംമ്ത മോഹൻദാസ്, രമേശ് പിഷാരടി, ബിജു മേനോൻ, മിയ, സത്യൻ അന്തിക്കാട്, ബി ഉണ്ണികൃഷ്ണൻ, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരെല്ലാം ചടങ്ങിൽ സാന്നിധ്യം അറിയിച്ചിരുന്നു.