സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ റീൽസുകളിൽ ചുവടു വച്ച ഗാനമായിരുന്ന കച്ചാ ബദം. വിദേശങ്ങളിൽ വരെ ഗാനം പ്രശസ്തമായി. സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് പട്ടികയിൽ ഇപ്പോഴും തുടരുകയാണ് പാട്ട്. . ബദാം വില്‍പനയിലൂടെ കുടുംബം പോറ്റിയിരുന്ന ഭൂപൻ ഭട്യാകർ ആളുകളെ ആകര്‍ഷിക്കാനായി കച്ചവടത്തിനിടെ പാടിയ പാട്ടാണിത്. 

 

കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു കുറച്ചു ദിവസം. ചികിത്സ പൂർത്തിയായ ശേഷം ഭൂപൻ വീണ്ടും പുതിയ പാട്ടുമായി എത്തിയിരിക്കുകയാണ്. അമര്‍ നോതുന്‍ ഗാരി (എന്റെ പുതിയ വണ്ടി) എന്ന പേരില്‍ ആണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം പാട്ട് ചർച്ചയാകുകയും ചെയ്തു.