title-release-1-

TAGS

നായിക നായകൻ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് നാളെ. വൈകീട്ട് 6 മണിക്കാണ് പോസ്റ്റർ റിലീസാകുന്നത്. മഴവിൽ മനോരമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഷോ ആയിരുന്നു നായിക നായകൻ. ഷോയിലെ വിജയികളായ ഷംബു മേനോന്‍, ദര്‍ശന എസ് നായര്‍, വിൻസി അലോഷ്യസ്, ആഢിസ് അക്കര എന്നീ താരങ്ങളാണ് സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ക്രീനില്‍ എത്തുന്നതിന്‍റെ ത്രില്ലിലാണ് താരങ്ങള്‍. സിനിമ സ്വപ്നമായിരുന്നവെന്ന് ആഢിസ് അക്കര പറയുന്നു.