bheeshma-parvam

പ്രീബുക്കിങ്ങില്‍ റെക്കോര്‍ഡിട്ട് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം ഇന്ന് മുതല്‍ തിയറ്ററുകളില്‍. കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം നൂറുശതമാനം ആളുകളെ ഇരുത്തി പ്രദര്‍ശിപ്പിക്കുന്ന ചിത്രം കൂടിയാണിത്. വന്‍ ആവേശമാണ് കഴിഞ്ഞ ദിവസങ്ങളിലായി ആരാധകര്‍ക്കുണ്ടായിരിക്കുന്നത്.

 

മറ്റൊരു അമൽ നീരദ് ചിത്രമെത്തുന്നതിന്‍റെ ആവശേവും പ്രകടമാണ്. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപർവം’. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും ‘ഭീഷ്മപർവത്തിൽ അണിനിരക്കുന്നു.