sushin-shyam-mammootty

 

ഭീഷ്മപര്‍വം പൊളിക്കുമെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. അത്രേം ധൈര്യം തനിക്കില്ലെന്ന് ഇടയ്ക്ക് കയറി നായകന്‍ മമ്മൂട്ടി. ഭീഷ്മപര്‍വം പത്രസമ്മേളനത്തിലാണ് ഇരുവരുടെയും വാക്കുകള്‍. ‘ഞാന്‍ ഭീഷ്മേടെ ഔട്ട് കണ്ടു മേടിച്ച് ചെന്നൈയിന്ന് ഇപ്പൊ വന്നേയുള്ളൂ; പൊളിക്കും. ഞാന്‍ ഫുള്‍ കണ്ടതാ. നല്ല എക്സൈറ്റ്മെന്‍റുണ്ട്– സുഷിന്‍ പറഞ്ഞു.

 

അത്രേം ധൈര്യം തനിക്കില്ലെന്ന് മമ്മൂട്ടിയുടെ മറുപടി. പിള്ളേര്‍ക്ക് നല്ല ധൈര്യമാണ്; തകര്‍ക്കും എന്നൊന്നും പറയാനുള്ള ധൈര്യമില്ല– മമ്മൂട്ടി പറഞ്ഞു. അദ്ഭുത സിനിമയെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് സിനിമ കണ്ട് അങ്ങനെ തൊന്നിയെങ്കില്‍ സന്തോഷം– മമ്മൂട്ടി പറഞ്ഞു. വിഡിയോ കാണാം: