മമ്മൂട്ടിയുടെ മാസ് ഡയലോഗുകളുമായി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പാതിരാത്രി പുറത്തിറങ്ങി. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറിൽ കാണാം. ടീസറില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ മൈക്കിളിന്‍റെ ഡയലോഗ് ട്രെയിലറിലും ആകര്‍ഷകമാകുന്നു.
ഭീഷ്മപർവത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി അർധരാത്രിയിൽ റിലീസ് ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം ട്രെന്‍ഡിങ്ങില്‍ ഇടം പിടിക്കുകയും ഒരു മില്ല്യണും കടക്കുകയാണ് ട്രെയിലര്‍. താരങ്ങളുടെ ലുക്കും മാസ് ഡയലോഗുകളും ട്രെയിലറില്‍ പ്രേക്ഷക ശ്രദ്ധ വര്‍ധിപ്പിച്ചു.
ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപർവം’. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും ‘ഭീഷ്മപർവത്തിൽ അണിനിരക്കുന്നു. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്.