sabarish-interview

2013 ൽ അൽഫോൻസ് പുത്രന്റെ ‘നേരം’ ചിത്രത്തിലൂടെ പിസ്ത സുമാ കിറാ സോ മാറി ജമാ കിറായാ...പാടിയെത്തിയ താരമാണ് ശബരീഷ് വർമ. പാട്ട് വൈറലായതോടെ ശബരീഷിന്റെ നേരവും തെളിഞ്ഞു. പ്രേമത്തിലെ വേഷം. കൂടാതെ ചിത്രത്തിലെ സൂപ്പർ ഹിറ്റായ ആറു പാട്ടുകളുടെ ലിറിക്സ്. മലയാള സിനിമയിൽ കാലുറപ്പിക്കാൻ ഇതു ധാരാളമായിരുന്നു. സൈജു കുറുപ്പ് നായകനാകുന്ന ഉപചാരപൂർവം ഗുണ്ടാ ജയനിലെത്തി നിൽക്കുന്നു ശബരീഷിന്റെ സിനിമാ യാത്ര.  വിഡിയോ കാണാം 

 

ഉപചാരപൂർവം ഗുണ്ടാജയൻ. ചിത്രം കോമഡിയാണോ ?

 

അതെ. ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ അതാണ് പറയുന്നത്. കണ്ടോളൂ, ചിരിച്ചോളൂ... പക്ഷെ പഴയ ഗുണ്ടകളെ കളിയാക്കരുതേ. ഒരു കല്യാണ വീട്ടിലെ കഥയാണ്. ഗുണ്ട ജയന്റെ പെങ്ങളുടെ മകളുടെ വിവാഹമാണ്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിൽ രസകരമായി അവതരപ്പിച്ചിരിക്കുന്നത്. 

 

ചിത്രത്തിൽ ശബരീഷ് ഗുണ്ടയാണോ ?

 

അല്ല. ഗുണ്ട ജയന്റെ വളരെ അടുത്തയാളാണ്. ജയൻ ഒരു എക്സ് ഗുണ്ടയാണ്. 

 

സെലക്ടീവാകാൻ എങ്ങനെ സാധിക്കുന്നു ?

 

അതിന് വലിയ ധൈര്യമൊന്നും വേണ്ട. താഴെ ഭൂമി, മുകളിൽ ആകാശം. ഗോഡ്ഫാദ‌റും പിടിച്ചുയർത്താനും ആരുമില്ല. 

 

സിനിമയിൽ അവസരങ്ങൾ ചോദിക്കുന്നതിനെക്കുറിച്ചും പാട്ട് ജീവിതത്തെക്കുറിച്ചും അഭിമുഖത്തിൽ ശബരീഷ് പറയുന്നു.