ആവേശം കൊള്ളിച്ച് ബി.ഉണ്ണിക്രിഷ്ണന്‍റെ സംവിധാനത്തിലെത്തുന്ന 'ആറാട്ട്' ട്രെയിലര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാലിന്‍റെ അഴിഞ്ഞാട്ടം. 'ഐ ആം ലൂസിഫര്‍ എന്ന ഡയലോഗില്‍ കയ്യടി ഉയരുമെന്നുറപ്പ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന്‍റെ മാസ് അവതാരത്തിനായി എഴുതുന്നു എന്ന പ്രത്യേകത ആറാട്ടിന് സ്വന്തം. നടന്‍ മമ്മൂട്ടിയും 'ആറാട്ട്' ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നു.
സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ടുമായി ബന്ധപ്പെട്ട് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.