prgm-thirumali-845-25
മോഹൻലാലിന്റെ 'യോദ്ധാ'ക്ക് ശേഷം കേരളവും നേപ്പാളും പശ്ചാത്തലമായ വീണ്ടും ഒരു മലയാള സിനിമ റിലീസിനൊരുങ്ങുന്നു, തിരിമാലി. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറൻസ് ആണ് തിരിമാലി നിർമിക്കുന്നത്. ഹിമാലയൻ താഴ് വരയിലെ ലുക്ളയിലും പൊക്കാറയിലും ആണ് സിനിമയിലെ നിർണായകരംഗങ്ങൾ ചിത്രീകരിച്ചത്. സിനിമയുടെ വിശേഷങ്ങളുമായി ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണിയും, വിഡിയോ കാണാം