saranya-troll

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സെലിബ്രിറ്റികളുടെ ചിത്രങ്ങളുടെ താഴെ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. നടിമാരുടേതാണെങ്കിൽ പ്രത്യേകിച്ചും. നല്ല കമന്റുകളും അശ്ലീലകമന്റുകളും പോസ്റ്റ് ചെയ്യുന്നവരുണ്ട്. ചില കമന്റുകൾ മാന്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നവയായിരിക്കും. 

 

നടി ശരണ്യ മോഹൻ സമൂഹമാധ്യമത്തിൽ ഭർത്താവിനൊപ്പം പങ്കുവച്ച ചിത്രത്തിനു നൽകിയ കാപ്ഷൻ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദിനൊപ്പമാണ് ശരണ്യ എത്തിയത്. ശരീരത്തിന്റെ വണ്ണം പറഞ്ഞ് കളിയാക്കുന്നവര്‍ക്കൊരു മറുപടിയെന്നോളമാണ് ശരണ്യയുടെ കുറിപ്പ്.

 

ശരണ്യ മോഹന്റെ വാക്കുകൾ:

 

ഞാൻ : ചേട്ടാ, ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെ

 

ചേട്ടൻ :എന്തിനു? 

 

ഞാൻ : ഇല്ലേല്‍.. നാളെ കഥ ഇറങ്ങും.. ഞാന്‍ പ്രെഗ്‌നന്റ് ആണെന്നും പറഞ്ഞു

 

ചേട്ടൻ: അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്‌നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട്

 

ഞാൻ : ‘അപ്പോള്‍ ഡയലോഗ് വരും പോയി എക്സർസൈസ് ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.

 

ചേട്ടൻ : ‘ അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ് ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു

 

ഞാൻ : ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങള്‍ എന്തിനാ വയര്‍ അകത്തേക്ക് വയ്ക്കണേ?

 

ചേട്ടൻ: ഇനി ഞാന്‍ പ്രെഗ്‌നന്റ് ആണെന്ന് ആര്‍ക്കേലും തോന്നിയാലോ..