ayyapanum-koshiyum-new

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ‘ഭീംല നായകി’ലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോയും തെലുങ്കിൽ വൻഹിറ്റ്. മലയാളത്തിൽ ന‍ഞ്ചിയമ്മ പാടിയ ‘ദൈവമകളേ’ എന്ന പാട്ടിനു പകരമായുള്ള ‘അടവി തല്ലി മാതാ’ എന്ന പാട്ടാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്കു തമൻ സംഗീതം പകർന്നിരിക്കുന്നു. കുമ്മരി ദുർഗവ്വ, സഹിതി ചഗന്ധി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംയുക്ത മേനോനും നിത്യ മേനോനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

 

സാഗര്‍ ചന്ദ്രയാണ് ‘ഭീംല നായക്’ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് പവൻ കല്യാൺ ആണ്. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടി എത്തുന്നു. സിതാര എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രത്തിന്റെ നിർമാണം.