ഒാപ്പറേഷന്‍ ജാവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മമിതയും ക്വീന്‍ എന്ന ചിത്രത്തിലെ നടന്‍ അശ്വിന്‍ ജോസും പ്രധാന വേഷങ്ങളിലെത്തുന്ന കളര്‍ പടം എന്ന ഷോര്‍ട് ഫിലിം യൂ ട്യൂബില്‍ ഹിറ്റായി മുന്നോട്ട്. ഫോര്‍ട്ടീന്‍ െഡയ്സ് ഒാഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിം ഒരുക്കിയ നഹാസ് ഹിദായത്താണ് സംവിധായകന്‍. വിനീത് ശ്രീനിവാസന്റെ പാട്ടും കളര്‍ പടം എന്ന ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നു.
സിനിമയാണോയെന്ന് സംശയം തോന്നാം. ഷോര്‍ട്ട് ഫിലിമായാണ് പ്രേക്ഷകര്‍ക്ക് മുന്നിെലത്തിയതെങ്കിലും സിനിമ പോലെ കണ്ടിരിക്കാം കളര്‍ പടം. സിനിമയില്‍ സാന്നിധ്യമറിയിച്ചവരാണ് ഈ ഷോര്‍ട്ട് ഫിലിമിനൊപ്പം ചേരുന്നതും. ഒാപ്പറേഷന്‍ ജാവയിലും ഖോ ഖോയിലും അഭിനയിച്ച മമിത ബൈജുവും ക്വീന്‍ ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ പരിചിതനായ അശ്വിന്‍ ജോസുമാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. വീഡിയോ ഗ്രാഫറായ ദിലീപ് എന്ന സാധാരണക്കാരനിലൂടെയാണ് കളര്‍ പടം മുന്നോട്ടുപോകുന്നത്.
സിനിമയില്‍നിന്ന് ഷോര്‍ട്ട് ഫിലിമിലേക്ക് എത്തിയപ്പോള്‍ നിരുത്സാഹപ്പെടുത്തിയവരുണ്ട്. പക്ഷെ കളര്‍ പടത്തിന്റെ സാധ്യതകള്‍ സിനിമയെ പോലെ വലുതാണെന്ന് പറയുന്നു നടി മമിത ബൈജു.