simbu-cry-new

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ തമിഴ് നടൻ സിമ്പുവിന് ആശ്വാസവുമായി ആരാധകർ. ‘അണ്ണാ, കരയാതെ, ഞങ്ങളുണ്ട്.. നിങ്ങളില്ലാതെ ഞങ്ങളില്ല, തലൈവാ ഞങ്ങളുണ്ട്..’ ഇങ്ങനെ വേദിയിൽ നിന്നും ആരാധകർ ഉറക്കെ വിളിച്ചു പറഞ്ഞു. പുതിയ തമിഴ് ചിത്രം മാനാടിന്റെ പ്രമോഷൻ പരിപാടികൾ നടക്കുന്ന വേദിയിലാണ് താരം െപാട്ടിക്കരഞ്ഞത്. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തനിക്ക് വേണ്ടത് ആരാധകരുടെ സ്നേഹവും പിന്തുണയും മാത്രമാണെന്നും വിങ്ങിപ്പൊട്ടി െകാണ്ട് അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ആരാധകരും താരത്തെ ആശ്വസിപ്പിച്ച് രംഗത്തെത്തിയത്.

 

പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസ് വൈകിയതും താരത്തെ അസ്വസ്ഥനാക്കിയിരുന്നു. ഈ വിഷയങ്ങളെക്കുറിച്ചായിരിക്കാം ചിമ്പുവിന്റെ പരാമർശിച്ചതെന്നാണ് ആരാധകർ കരുതുന്നത്.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണ്.