kurupp

 

ദുൽക്കർ സൽമാന്റെ കുറുപ്പിന് ആവേശോജ്വല വരവേൽപ്. കോവിഡ് പ്രതിസന്ധിക്കു ശേഷം തുറന്ന തീയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടുകയാണ് ചിത്രം. ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്

 

എല്ലാ ചേരുവകളുമടങ്ങുന്ന ത്രില്ലർ പാക്കേജായാണ് കുറുപ്പ് തിയേറ്ററുകളിൽ എത്തിയത്. കേരളം ഇന്നും ചർച്ച ചെയ്യുന്ന സുകുമാരകുറുപ്പായി ദുൽകർ നിറഞ്ഞാടുന്നു. പുലർച്ചെ തുടങ്ങിയ ആദ്യ പ്രദർശനം മുതൽ സിനിമ പ്രേമികൾ ആഘോഷ കൊടുമുടിയിലാണ്

 

സിനിമ കണ്ടിറങ്ങിയവരെല്ലാം പറയുന്നു. കലക്കി, തിമിർത്തു. കോവിഡ് കാലത്തെ അടച്ചിടലുകൾക്ക്‌ ശേഷം തുറന്ന തിയേറ്ററുകകൾ കുറുപ്പിലൂടെ ഊർജം കൈവരിച്ചു. പലനഗരങ്ങളിലും ഫാൻസ്‌ ഷോയ്ക്ക്‌ മാത്രം അഞ്ചും ആറും തിയേറ്ററുകളാണ് തുറന്നത് കേരളത്തിൽ 450 തിയേറ്ററുകളിലും ലോകമൊട്ടാകെ 1500 ഓളം തിയേറ്ററുകളിലുമാണ്  ചിത്രം റിലീസ് ആയത്.  മലയാളത്തിനു പുറമെ വിവിധ ഭാഷകളിലും കുറുപ്പ് എത്തി