വലിയ ബജറ്റിൽ ഒരുക്കിയിട്ടും ഒടിടിക്ക് െകാടുക്കാതെ തിയറ്ററിലെത്തിയ രജനികാന്ത് ചിത്രം അണ്ണാത്തെ രണ്ട് ദിനം െകാണ്ട് 100 കോടി പിന്നിട്ടെന്ന് റിപ്പോർട്ടുകൾ. രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാസ്, ആക്ഷൻ, കോമഡി, ഫാമിലി സിനിമ പോലെയാണ് ശിവ ചിത്രമൊരുക്കിയിരിക്കുന്നത്. പേട്ട പോലെ പക്കാ രജനി സിനിമ എന്ന പറയാൻ കഴിയില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നിരുന്നാലും കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് കലക്ഷനാണ് സിനിമ നേടുന്നത്. 

ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം 70 കോടി കലക്ഷന്‍ ആദ്യ ദിനം നേടിയെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാല ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ദിനം തന്നെ തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ നിന്നായി 34.92 കോടി രൂപയാണ് അണ്ണാത്തെ വാരിക്കൂട്ടിയത്. ആന്ധ്രാ–തെലങ്കാന എന്നിവടങ്ങളിൽ നിന്ന് 3.06 കോടി, കർണാടകയിൽ നിന്ന് 4.31 കോടി, കേരളത്തിൽ നിന്നും 1.54 കോടി രൂപയും അണ്ണാത്തെയ്ക്ക് കിട്ടി. ഇപ്പോഴും ഹൗസ് ഫുൾ ആയി തുടരുന്ന ചിത്രം ഈ വൻനേട്ടം െകായ്യുമെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രതിസന്ധിയിൽ സിനിമാ മേഖലയ്ക്ക് ആകെ ഉണർവ് നൽകുകയാണ് തമിഴ് ചിത്രങ്ങൾ.

ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥപറയുന്ന ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്ന കാളിയന്‍ എന്ന കഥാപാത്രത്തിന്‍റെ സഹോദരി തങ്ക മീനാക്ഷിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. നയൻതാരയാണ് രജനിയുടെ നായിക. സിനിമയുടെ രണ്ടാം പകുതി കൊൽക്കത്തയിലാണ് നടക്കുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.