മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷാജി കൈലാസ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മോഹൻലാൽ അടക്കമുള്ളവർ ഒരുമിച്ചെത്തിയാണ് സിനിമയുടെ പേര് വെളിപ്പെടുത്തിയത്. ‘യഥാർഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്. എലോൺ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ വ്യക്തമാക്കി. വിഡിയോ കാണാം.
12 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരു സിനിമ എത്തുന്നത്. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം.