മലയാളികൾ എപ്പോഴും കൊതിയോടെ കഴിക്കുന്ന ഒരു വിഭവമാണ് പൊതിച്ചോറ്. അത് പ്രിയതാരം മോഹൻലാൽ കഴിക്കുകയാണെങ്കിലോ..? നാടൻ വിഭവങ്ങൾ അടങ്ങിയ പൊതിച്ചോർ കൊതിയോടെ കഴിക്കുന്ന മോഹൻലാലിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറൽ. 

ഇലയിൽ പൊതിഞ്ഞ ചോറിനൊപ്പം ചമ്മന്തിയും, മുട്ട ഓംലെറ്റും, മീൻ പൊരിച്ചതും അച്ചാറുമൊക്കെ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് പ്രിയതാരം പൊതിച്ചോർ കഴിക്കുന്നത്. സുഹൃത്ത് സമീർ ഹംസയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ലാലേട്ടൻ കഴിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാ', 'ഇലയിൽ കഴിച്ചിരുന്നേൽ കുറച്ചുകൂടി നന്നായേനെ' തുടങ്ങി നീളുന്നു കമന്റുകൾ. 

വിഡിയോ കാണാം: