കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയിൽ വിജയിക്കാൻ കഴിയാതെ പോയ നടിയാണ് ചാർമിള. ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്കു താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാർമിളയുടെ കരിയറിനെ ബാധിച്ചു. തിരിച്ചു വരാൻ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടർച്ചയായ പരാജയം താരത്തിനു തിരിച്ചടിയായി. 

 

തനിക്കു സിനിമയിൽ എന്തുകൊണ്ട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെന്നു നടി തന്നെ പറയുന്നു. ദൈവം തനിക്കു അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല. വിവാഹ ജീവിതത്തിനു പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. ദൈവം ആണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ചു പേർക്ക് നല്ലത് സംഭവിക്കും. മറ്റു കുറച്ചു പേർക്ക് ചീത്ത കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് യാഥാർഥ്യം. അതെനിക്കു വിധിച്ചിട്ടില്ല. അതാണ് സത്യം. വിവാഹജീവിതത്തിൽ ഒരു തവണ ചുവട് പിഴച്ചു. അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു. അതാണ് തെറ്റായിപ്പോയത്. 

 

ആദ്യത്തെ ദുരനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ടില്ല. എന്തായാലും ഇനി തെറ്റ് ആവർത്തില്ല. അഭിനയിക്കാനുള്ള കഴിവും മികച്ച ചിത്രങ്ങളും ഉണ്ടായിട്ടും കുടുംബജീവിതം തേടിപ്പോയത് തെറ്റായിപ്പോയെന്നും നടി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു.