ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നൻ സിനിമയിൽ നിന്ന് പിന്മാറിയതോടെ വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചത്. വാരിയന്‍കുന്നൻ സിനിമ ബാബു ആന്റണിയെ വെച്ച് ചെയ്യാൻ ഒരുക്കമാണെന്ന് അറിയിച്ച് സംവിധായകൻ ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ സിനിമ ചെയ്യാമെന്നാണ് ഒമർ ലുലു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. എന്നാലിപ്പോൾ ആ തീരുമാനത്തിൽ നിന്ന് പിന്മാറിയിരിക്കുന്നുവെന്നാണ് ഒമർ ലുലു പറയുന്നത്. കാരണം 1921 എന്ന സിനിമ കണ്ടതിനാലെന്നും പറയുന്നു. 

ഒമർ ലുലുവിന്റെ കുറിപ്പ്: ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ  പോസ്റ്റ്‌ കണ്ട് ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്‍തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്‍ക്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ, ദാമോദരൻ മാഷിന്റെ സ്‍ക്രിപ്റ്റിൽ ശശി സാർ സംവിധാനം ചെയ്‍ത '1921' കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു. കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല. ദാമോദരൻ മാഷും ശസി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ൽ പറഞ്ഞട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.