ഈ ഓണക്കാലത്ത് മലയാളികളുടെ പ്രിയഗായിക സുജാത മോഹൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഗായകരുടെ കോവിഡ് കാലത്തെ കഷ്ടതകള്‍ നെഞ്ചേറ്റുന്നു ഈ പ്രിയ ഗായിക. പലരും പട്ടിണിയുടെ വക്കിലാണെന്ന് അവര്‍ തുറന്നുപറയുന്നു. 35 വർഷമായി ചെന്നൈയിലാണ്. ലോക്ഡൗൺ കാലം മുഴുവൻ അവിടെയായിരുന്നു. ആദ്യത്തെ കുറച്ച് മാസങ്ങൾ പാട്ട് ഒന്നും ചെയ്തില്ല. കാരണം റെക്കോർഡ് ചെയ്യാൻ അറിയില്ലായിരുന്നു. പക്ഷേ ഇങ്ങനെ പോയാൽ ശരിയാകില്ല എന്ന് തോന്നി. അങ്ങനെ ഓരോ സോഫ്റ്റ്‍വെയറുകളൊക്കെ പഠിച്ചു. തനിയെ റെക്കോർഡ് ചെയ്യാൻ പഠിച്ചു. ഈ ലോക്ഡൗൺ കാലത്ത് പുതിയ ഒരു കാര്യം പഠിക്കാൻ സാധിച്ചു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഈ ഓണക്കാലം ഭർത്താവ് മോഹനും മകൾ ശ്വേതക്കും കൊച്ചുമകൾ ശ്രേഷ്ഠയ്ക്കുമൊപ്പമാണ് ചിലവഴിക്കുന്നതെന്നും സുജാത മനോരമ ന്യൂസിനോട് പറയുന്നു. വിഡിയോ അഭിമുഖം കാണാം.