nayanthara-

തെന്നിന്ത്യൻ നടി നയൻ‌താര സംവിധായകൻ വിഗ്നേശ് ശിവനുമായുള്ള  വിവാഹം  ഔദ്യോഗികമായി  സ്ഥിരീകരിച്ചു. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞെന്നു നടി പറഞ്ഞു. അടുത്ത ബന്ധുക്കൾ  മാത്രം  പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര പറഞ്ഞു. 

 

സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ വിവാഹനിശ്ചയ മോതിരവും നടി കാണിച്ചു. എന്നാണ് വിവാഹമെന്നു വെളിപ്പെടുത്തിയിട്ടില്ല. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണിവർ പരിചയപ്പെട്ടത്. ഇരുവരും ഒന്നിച്ചു ചിത്രങ്ങൾ നിർമിക്കാനും തുടങ്ങിയിരുന്നു. നയൻ താര നായികയായി ഈയിടെ പുറത്തിറങ്ങിയ നെട്രിക്കൺ എന്ന ചിത്രം നിർമിച്ചത് വിഗ്നേഷാണ്. കുറച്ചു നാൾ മുൻപ് വിഗ്നേഷും നയൻതാരയും കൊച്ചിയിലെത്തി പിതാവിനെ സന്ദർശിച്ചിരുന്നു.