mammootty

കല്യാണച്ചെക്കന്റെ പൊക്കം കണ്ട് അതിശയപ്പെട്ട് നോക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലാകുന്നു. ഒരു കല്യാണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മമ്മൂക്ക തന്നേക്കാൾ ഉയരമുള്ള കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. വരനടക്കം എല്ലാവരും ക്യാമറയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ മമ്മൂട്ടി മാത്രം നോക്കുന്നത് വരനെയാണ്. എവിടെ വെച്ചാണ് ഫങ്ഷൻ നടന്നതെന്ന് വ്യക്തമല്ല. 

'രസകരമായ അടിക്കുറിപ്പ് പറയാമോ?' എന്ന് കുറിച്ചുകൊണ്ട് സിനി മീഡിയ പ്രൊമോഷന്‍സ് എന്ന പേജാണ് ചിത്രങ്ങൾ പങ്കുവെച്ചത്. 'ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ', 'ഒരു കസേര കിട്ടിയാല്‍ ഇപ്പൊ സെറ്റാക്കാം' തുടങ്ങി രസകരമായ കമന്റുക‌ളാണ് ചിത്രത്തിന് ലഭിക്കുന്നത്.