lava-kusha

മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ചിത്രമായ ദി പ്രീസ്റ്റിന്റെ വി.എഫ്.എക്‌സ്. വര്‍ക്കുകള്‍  അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ ശ്രദ്ധ നേടുകയാണ് സഹോദരങ്ങളായ ലവ കുശ. രാജമൗലിയുടെയും ശങ്കറിന്റെയും അടക്കം ഒട്ടേറെ ചിത്രങ്ങളിൽ സാങ്കേതിക മികവേകിയ പ്രമുഖ ടെക്‌നീഷ്യരായ ലവ കുശ ടീം ആണ് പ്രീസ്റ്റിന്റെ വി.എഫ്.എക്സ് ഒരുക്കിയിരിക്കുന്നത്. തീർത്തും സ്വാഭാവികം എന്ന് തോന്നിച്ച സിനിമയിലെ പല രംഗങ്ങളും വിഷ്വൽ എഫക്റ്റ്സിന്റെ പിൻബലത്തിൽ പൂർത്തിയാക്കിയതാണ്. 

 

ഭീതിജനകമായ മുഹൂർത്തങ്ങൾ സൃഷ്‌ടിക്കാൻ ക്രോമ കീയുടെ സഹായത്തോടെ ഷൂട്ട്‌ ചെയ്ത ശേഷം വി.എഫ്.എക്സ്. ഉൾപ്പെടുത്തുകയായിരുന്നു. ജോഫിന്‍ ടി. ചാക്കോ ആദ്യമായി സംവിധാനം ചെയ്ത സിനിമ ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍മിച്ചത്.

 

മമ്മൂട്ടി അവതരിപ്പിച്ച കാർമെൻ ബെനഡിക്ട് പ്രേതത്തെ ഒഴിപ്പിക്കുന്നതും അമേയ ഗബ്രിയേൽ അന്തരീക്ഷത്തിൽ പറയുന്നയരുന്നതുമൊക്കെയുള്ള രംഗങ്ങൾക്ക് പിറകിലെ വി.എഫ്. എക്സ് സങ്കേതങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടതിന് പിന്നാലെ ആ മികവിലേക്ക് വന്ന നാൾവഴിയുടെ കഥ മനോരമ ന്യൂസുമായി പങ്കുവയ്ക്കുകയാണ് ലവ കുശ.