karthika-slim

ബോഡി ഷെയ്മിങ് – സമീപകാലത്തായി ഉരുത്തിരിഞ്ഞു വന്ന വാക്ക്. പണ്ടു മുതൽക്കു തന്നെ ഉണ്ടായിരുന്നെങ്കിലും പലരും പ്രതികരിച്ചു കണ്ടില്ല. എന്നാൽ ഇന്നു പലരും തങ്ങൾ നേരിട്ട പരിഹാസങ്ങൾ വെളിപ്പെടുത്തുന്നു. ആൺപെൺ വ്യത്യാസമില്ലാതെ ബോഡി ഷെയ്മിങ്ങിനു വിധേയരാകുന്നവർ ഇന്നുണ്ട്. നടി കാർത്തിക മുരളീധരനും താൻ കടന്നു വന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറയുന്നു. 

 

‘കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയായിരുന്നു.  ഞാന്‍ അത് ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ ചെറുക്കാൻ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനോട് പോരാടിയത്. പക്ഷേ അതിലൂടെ ഞാൻ കൂടുതല്‍ ഭാരം വയ്ക്കുകയാണ് ചെയ്തത്.  വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള സിനിമാ ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. തടിയെ ലൈംഗികമായ രീതിയിലും അവിടെ പരിഹസിച്ചു.’ കാർത്തിക കുറിച്ചു. 

 

ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണരൂപം

 

‘കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയായിരുന്നു.  ഞാന്‍ അത് ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ ചെറുക്കാൻ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനോട് പോരാടിയത്. പക്ഷേ അതിലൂടെ ഞാൻ കൂടുതല്‍ ഭാരം വയ്ക്കുകയാണ് ചെയ്തത്.  വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള സിനിമാ ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. തടിയെ ലൈംഗികമായ രീതിയിലും അവിടെ പരിഹസിച്ചു.’

 

ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്

 

എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു. ശരീരത്തെ ഒരു മെഷീനായി കാണാതെ അദ്ഭുത കവചമായി ഞാൻ കണ്ടു’.- കാര്‍ത്തിക കുറിക്കുന്നു. 

 

ദുൽഖർ സൽമാൻ ചിത്രം സിഐഎയിലൂടെയാണ് കാർത്തിക അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടി ചിത്രം അങ്കിളിലും നടി പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.