കുഞ്ഞോമനയെ സുഖമായി ഉറക്കാനാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. ഇതിനിടയിൽ മാതാപിതാക്കളുടെ ഉറക്കം മിക്ക രാത്രികളിലും നഷ്ടപ്പെട്ടിട്ടുണ്ടാകും. ആ അവസ്ഥയിലൂടെയാണ് നടൻ ധ്യാൻ ശ്രീനിവാസനും കടന്നു പോകുന്നത്. പൊതുവെ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്നും അകന്നു നിൽക്കാറുള്ള ധ്യാൻ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മകളുടെ രണ്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. 'എന്റെ ഉറക്കം ഇല്ലാതായിട്ടു രണ്ട് വര്‍ഷം. ജന്മദിനാശംസകള്‍ ആരാധ്യ സൂസന്‍ ധ്യാന്‍,' ധ്യാന്‍ കുറിച്ചു