vinjuja-family

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ തിരക്കേറിയ നടിയായിരുന്ന വിന്ദുജ മേനോന്റെ കുടുംബ ചിത്രം വൈറലാകുന്നു. ഭർത്താവ് രാജേഷിനും മകൾ നേഹയ്ക്കുമൊപ്പമാണ് സോഷ്യൽ മീഡിയയില്‍ പങ്കു വച്ച ചിത്രത്തിൽ വിന്ദുജ. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലല്ലോ മീനാക്ഷിക്കുട്ടീ...എന്നാണ് താരത്തിന്റെ ലുക്കിനെക്കുറിച്ച് ആരാധകരുടെ അഭിപ്രായം. 

 

നർത്തകി കൂടിയായ വിന്ദുജയുടെ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്മരാജന്റെ നൊമ്പരത്തിപ്പൂവിൽ ബാലനടിയായിട്ടായിരുന്നു അഭിനയത്തുടക്കം. പിന്നീട് ഞാൻ ഗന്ധർവനിൽ സുപർണയുടെ കുസൃതിക്കുടുക്കയായ അനുജത്തിയായും വിന്ദുജ പ്രതിഭ തെളിയിച്ചു. 1991 ലെ സ്‌കൂൾ കലോത്സവത്തിൽ കലാതിലകമായാണ് കരിയറിൽ വിന്ദുജയുടെ വഴിത്തിരിവ്. 1998 ൽ സീരിയലുകളിലേക്ക് വിന്ദുജ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഒപ്പം നൃത്തപരിപാടികളിലും സജീവമായി. വിവാഹശേഷം മിനിസ്‌ക്രീനിനോടും നടി വിട പറഞ്ഞു