നടി ദുർഗ കൃഷ്ണ വിവാഹിതയായി. യുവനിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും. ഇരുവരുടേതും പ്രണയവിവാഹമാണ്.

കഴിഞ്ഞ നാല് വർഷം നീണ്ടുനിന്ന പ്രണയജീവിതമായിരുന്നു അർജുന്റെയും ദുർഗയുടെയും. വിവാഹശേഷവും തുടർന്ന് അഭിനയിക്കുമെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

English Summary: Malayalam Actress Durga Krishna enters wedlock