priyamani-pic-viral-new

സമൂഹമാധ്യമത്തിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആൾക്കെതിരെ ശക്തമായി പ്രതികരിച്ച് നടി പ്രിയാമണി. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സൈലിങ് മാന്‍ എന്ന വ്യാജ ഐഡിയിൽ നിന്നാണ് കമന്റ് വന്നത്. 

‘ആദ്യം നിങ്ങളുടെ വീട്ടിൽ ഉള്ളവരോട് ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം.’–ഇങ്ങനെയായിരുന്നു നടിയുടെ മറുപടി. പ്രിയാമണിയെ പിന്തുണച്ച് താരങ്ങള്‍ ഉൾപ്പടെ നിരവധിപേർ രംഗത്തുവന്നു. ഇത്തരം വ്യാജ മുഖങ്ങളുമായി എത്തുന്ന ശല്യക്കാരെ സൈബർ പൊലീസിനെ ഉപയോഗിച്ച് കണ്ടെത്തണമെന്ന് ആളുകൾ പറയുന്നു. നടി നിയമപരമായി മുന്നോട്ടുപോകണമെന്നും ഈ വ്യാജ ഐഡിയിലെ ആളിന്റെ യഥാർഥ മുഖം സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടണമെന്നും പ്രേക്ഷകർ കമന്റ് െചയ്തു.

priyamani-comment-new

പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം. ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിലാണ് പ്രിയാമണി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ രണ്ടാം സീസണിലും പ്രിയാമണി അഭിനയിക്കുന്നുണ്ട്.