ine-dialogue

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തുന്ന ചിത്രം വൺ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ ചിത്രം ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

'എല്ലാം തരുന്നത് അവരാണ്. അവരാണ് യഥാർഥത്തിൽ നമ്മളെ ഭരിക്കേണ്ടത്. നമ്മളെ കാണുമ്പോൾ അവരല്ല, അവരെ കാണുമ്പോൾ നമ്മളാണ് സർ എഴുന്നേറ്റ് നിൽക്കേണ്ടത്'. ജനപക്ഷത്ത് നിന്ന് കടയ്ക്കൽ ചന്ദ്രൻ പറയുന്ന ഡയലോഗ് ഉൾക്കൊണ്ടുള്ള രംഗമാണിത്. ഇന്നത്തെ ഭരണാധികാരികളിൽ നിന്നും കേൾക്കേണ്ട വാക്കുകൾ, രാഷ്ട്രീയക്കാർ കണ്ടു പഠിക്കണം എന്നു തുടങ്ങുന്നു ഈ രംഗത്തിന് കിട്ടുന്ന പ്രതികരണങ്ങൾ. 

ബോബി–സഞ്ജയ് തിരക്കഥയിൽ സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മറ്റെന്തിനേക്കാളും വലുത് ജനങ്ങളാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് പ്രധാനമെന്നും കരുതുന്ന മുഖ്യമന്ത്രിയാണ് കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് സിനിം പറഞ്ഞു വയ്ക്കുന്നത്.