meenakshi-birthday

മീനാക്ഷിയുടെ പിറന്നാള്‍ കെങ്കേമമാക്കി ദിലീപും കാവ്യ മാധവനും. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി തന്നെ ആരാധകർക്കായി പങ്കുവച്ചു. മീനാക്ഷിയുടെ കോളജ് സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു.

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല. ചെന്നൈയിൽ ഡോക്ടർ ആകാൻ പഠിക്കുകയാണ് മീനാക്ഷി.

അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിപീനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷി ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു.