meera-fb

സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ മിക്കപ്പോഴും വൈറലാകാറുണ്ട്. പ്രത്യേകിച്ചും നടിമാരുടേത്. എന്നാൽ അൽപം സെക്സിയായ വേഷമാണെങ്കിൽ ഒറ്റപ്പെട്ടതെങ്കിലും നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. ചില നടിമാർ കമന്റിനു അതേ നാണയത്തിൽ മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തിൽ തന്നെ ചൊറിയാൻ വന്നവനു മറുപടി നൽകിയിരിക്കുകയാണ് നടി മീര നന്ദൻ. 

 

സോഷ്യൽമീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സദാചാരക്കാർക്ക് അത്ര പിടിച്ചില്ല. ചുവറ്റ ജാക്കറ്റും കറുത്ത ഷോർട്സും ധരിച്ച ചിത്രമാണ് ചിലർക്കു ദഹിക്കാതിരുന്നത്. ചിലർ അസഭ്യവർഷം നടത്തി. ചിലർ ദ്വയാർഥ കമന്റുകളിട്ടു. സണ്ണി ലിയോണെ കടത്തി വെട്ടും എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ഇതിന് നടിയുടെ മറുപടി വൈറലാകുകയും ചെയ്തു. ആരാ... നിങ്ങളുടെ വീട്ടിലുള്ളവരാണോ ? എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ യുവാവ് വിട്ടില്ല. വീണ്ടും കമന്റ്. വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്കാരം. എങ്ങനെ താനൊക്കെ ആർജെ ആയി എന്നായിരുന്നു കക്ഷിയുടെ ചോദ്യം. 

 

ഇതിനും മീരയുടെ മറുപടിയെത്തി. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീരയുടെ തിരിച്ചടി. ഇത്രയും ആയപ്പോഴേക്കും മീരയെ പിന്തുണക്കുന്നവരുടെ എണ്ണം. ഇതോടെ കമന്റ് ഡിലീറ്റ് ചെയ്ത് ആൾ മുങ്ങി.