രണ്ട് യുവ മോഡലുകൾക്കൊപ്പമുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്.
സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു പരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിൻ. തനി നാടൻ ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും മോഡലുകളായ ക്രിസ്റ്റിയും ജിൽനയും ഫോട്ടോഷൂട്ടിൽ എത്തുന്നത്. ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.