noorin-video-image-845-440

സ്വന്തം ജീവിതത്തില്‍ സംഭവിച്ച വലിയൊരു സന്തോഷത്തിന്റെ വിഡിയോ പങ്കുവച്ച് നടി നൂറിൻ ഷെരീഫ്. തന്റെ ചിത്രം ഉപയോഗിച്ചുള്ള പരസ്യ ഹോർഡിങ്സ് കാണാനായതിന്റെ സന്തോഷത്തെക്കുറിച്ചാണ് നൂറിന്‍ സമൂഹമാധ്യമത്തിൽ‌ കുറിച്ചത്. സിനിമാ ജീവിതം തുടങ്ങിയ സമയത്ത് ഒരുപാട് കരയേണ്ടി വന്നിട്ടുണ്ടെന്നും ഇന്ന് ഇത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും നൂറിൻ കുറിച്ചു. 

‘ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല . സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ. സ്വപ്നം കാണുക! കട്ടക് അതിനു വേണ്ടി പണി എടുക്കുക എന്നും ! എന്നെന്നും.’–നൂറിൻ പറയുന്നു.

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന 'വെള്ളേപ്പം' എന്ന ചിത്രമാണ് നൂറിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.